താമരശ്ശേരി:മണിപ്പൂരിലെ കലാപ ബാധിതരായ ജനതയോടുള്ള കേന്ദ്ര സർക്കാറിന്റെ .അനീതിക്കും ഉത്തരേന്ത്യയിലെ ബുൾഡോസർ രാജിനെതിരെയും ഓണനാളിൽപ്പോലും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാതെ പരാജയപ്പെട്ട കേരളത്തിലെ ഇടതു സർക്കാറിനെതിരെയും പള്ളിപ്പുറം - വാടിക്കൽ ടൗൺ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ എം.എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ദിലീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നവാസ് മാസ്റ്റർ ഈർപ്പോണ മുഖ്യപ്രഭാഷണം നടത്തിയ.
സയാഹ്ന ധർണ്ണയിൽ കെ.കെ.അബ്ദുള്ള ഹാജി, കദീജസത്താർ, ഗോപാലൻ കുട്ടി,ശിവദാസൻ,നാസർ ബാവി,സത്താർ പള്ളിപ്പുറം.വി.മുഹമ്മദ്,ഇബ്രാഹിം, നദീർ അലി തുടങ്ങിയവർ സംസാരിച്ചു.
അബ്ദുറഹീം കെ.പി സ്വാഗതവും നാസർ മേപ്പാട്ട് നന്ദിയും പറഞ്ഞു.
കെ.പി അബുറഹിമാൻ, മജീദ്,വി.അബ്ദുള്ള,വേലായുധൻ,കെ.പി ബാലൻ, അഷ്റഫ് പാറച്ചോട്ടിൽ, സൈതലവി തുടങ്ങിയ യു.ഡി.എഫ് കമ്മറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
Tags:
THAMARASSERY