Trending

ഓരോ ഓണക്കാലവും ലോക ജനതക്ക് സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷകൾ:കാരാട്ട് റസാഖ്.

നരിക്കുനി:മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ലോകത്തിനു സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷകളാണെന്ന് മുൻ എംഎൽഎയും നന്മ ഫൗണ്ടേഷൻ ചെയർമാനുമായ കാരാട്ട് റസാഖ് പറഞ്ഞു.ഓണക്കാലത്തെ ഓർമകൾ മലയാളികളെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത്യം ഉണർത്തുന്നതാണെന്നും അദ്ധേഹം പറത്തു.നന്മ ഫൗണ്ടേഷൻ കൊടുവള്ളിയുടെ നേതൃത്യത്തിൽ നരിക്കുനി അത്താണിയിൽ സംഘടിപ്പിച്ച നന്മ ഡയറക്ടേഴ്സ് മീറ്റും അത്താണി ക്കൊപ്പം ഓണാഘോഷവും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

നന്മ ഫൗണ്ടേഷൻ കൺവീനർ ഒ.പി ഐ കോയ അദ്ധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം, മാപ്പിളപ്പാട്ട് ഗായകൻ എം എ ഗഫൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. നഗരസഭ കൗൺസിലർമാരായ വായോളി മുഹമ്മദ്, കെ.സുരേന്ദ്രൻ, ജമീല കളത്തിങ്ങൽ,കോതൂർ മുഹമ്മദ് മാസ്റ്റർ, കെ.ഷറഫുദ്ധീൻ,പി.ടി.സി ഗഫൂർ, വേളാട്ട് മുഹമ്മദ്, മാതോളത്ത് അബ്ദുല്ല, ടി.പി മജീദ് മാസ്റ്റർ, സി.പി.ഫൈസൽ, ഇ.സി.മുഹമ്മദ്, പി.രാമചന്ദ്രൻ മാസ്റ്റർ, ഒ.പി റസാക്, കലാം വാടിക്കൽ, അബ്ദുൽ ഖാദർ മാസ്റ്റർ സലീം നെച്ചോളി ,എം പി മജീദ് മാസ്റ്റർ, സിദ്ധീഖ് കാരാട്ട് പൊയിൽ, സൈൻ കോയ, തുടങ്ങിയവർ സംസാരിച്ചു.

സകരിയ്യ എളേറ്റിൽ സ്വാഗതവും,നന്മ ഫൗണ്ടേഷൻ ട്രഷറർ ഒ.കെ.അഷ്റഫ് നന്ദിയും പറഞ്ഞു. ഓണാഘോഷത്തോടനു ബന്ധിച്ച് കലാപരിപാടികളും അത്താണിയിലെ അന്തേവാസികൾക്ക് ഓണക്കോടിയും ഓണസദ്യയും നൽകുകയും ചെയ്തു.
Previous Post Next Post
3/TECH/col-right