Trending

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; റേഷന്‍ കടകള്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.

തിരുവനന്തപുരം:സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും.സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.

കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.


Previous Post Next Post
3/TECH/col-right