മടവൂർ:സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ എൽ എൽ എസ്,യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മടവൂർ എ യു പി സ്കൂളിലെ 40 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് കരസ്ഥമാക്കി. കൊടുവള്ളി സബ് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ചെടുത്ത വിദ്യാലയമായി മാറിയതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ പി ടി എയും മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
18 കുട്ടികൾക്ക് എൽ എൽ എസ് ഉം 22 കുട്ടികൾക്ക് യു എസ് എസ് ഉം മൂന്നു കുട്ടികൾ 'പ്രതിഭ പട്ടവും 'നേടി ജില്ലാ തലത്തിൽ തന്നെ ശ്രദ്ധേയമായ വിജയം കൈവരിക്കാൻ ഈ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിന് കഴിഞ്ഞു. അക്കാദമിക രംഗത്തും ഭൗതിക രംഗത്തും മികച്ച മുന്നേറ്റം നടത്തുന്ന വിദ്യാലയത്തിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ന്യൂ മാത് സ് പരീക്ഷയിൽ അവാർഡും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡും ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് തല ജൽ ജീവൻ മിഷൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
ചിട്ടയായ അക്കാദമിക പ്രവർത്തനത്തിലൂടെ മികച്ച വിജയം കൈവരിച്ച കുട്ടികളെയും , അതിനായി കഠിനപ്രയത്നം ചെയ്ത രക്ഷിതാക്കളെയും കൊടുവള്ളി എ ഇ ഒ സി പി അബ്ദുൽ ഖാദർ , പി ടി എ പ്രസിഡണ്ട് അഷ്റഫ് ടി കെ, പ്രധാന അധ്യാപിക വി ഷക്കില,പി യാസിഫ്, എന്നിവർ അഭിനന്ദിച്ചു
Tags:
EDUCATION