താമരശ്ശേരി:പുതുപ്പാടി എലോക്കരയിൽ 10 നും 15 നും ഇടയിൽ പ്രായമുള്ള അഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.ഇയാൾക്കെതിരെ ഇതുവരെ അഞ്ചു പരാതികളാണ് പോലീസിനു ലഭിച്ചത്.ആദ്യ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പുതുപ്പാടി എലോക്കര കുന്നുമ്മൽ താമസിക്കും വയനാടൻ മുസ്തഫ (50) യെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇയാൾ കെട്ടിട നിർമ്മാണ കരാറുകാരനാണ്. വയനാട് സ്വദേശിയായ ഇയാൾ 15 വർഷത്തോളമായി എലോക്കരയിലാണ് കുടുംബസമേതം താമസം.
ഇയാളെ കൂടാതെ മറ്റൊരാൾ കൂടി കുട്ടികളെ പീഡിപ്പിച്ചതായി പോലീസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Tags:
THAMARASSERY