ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപയാണ് നൽകേണ്ടത്. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലുകൾ നടത്തുന്നത്. സാധാരണ ഗതിയിൽ ഓരോ ജനകീയ ഹോട്ടലിനും വിൽപനക്ക് അനുസരിച്ച് നാല് മുതൽ 10 വരെ ജീവനക്കാരാണുള്ളത്.
Tags:
KERALA