താമരശ്ശേരി: ഓണക്കാലം അടുത്തിട്ടും വില നിയന്ത്രിക്കാനാകാത്തത് സർക്കാറിൻ്റെ കെടുകാര്യസ്ഥതയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി, അഡ്വ:പി.എം.നിയാസ് അഭിപ്രായപ്പെട്ടു. ഭക്ഷ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും അവശ്യ സാധനങ്ങളുടെ ദൗർലഭ്യതക്കെതിരെയും താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി കാരാടി സപ്ലൈകോ സ്റ്റോറിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.കെ.പി.സി സി.മെമ്പർ പി.സി.ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി.എ.അരവിന്ദൻ,എം.എം വിജയകുമാർ, അഡ്വ:ബിജു കണ്ണന്തറ, കെ. സരസ്വതി, കെ.കെ.എം.ഹനീഫ, പ്രേംജി ജയിംസ്, അഹമ്മദ് കുട്ടി മാസ്റ്റർ, ഒ.എം.ശ്രീനിവാസൻ , അഡ്വ: ജോസഫ് മാത്യു, കദീജ സത്താർ, വി.കെ എ കബീർ,വേലായുധൻ പള്ളിപ്പുറം, പി.കെ.ഗംഗാധരൻ, സുമരാജേഷ്,ചിന്നമ്മ ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു.
നവാസ് ഈർപ്പോണ സ്വാഗതവും കെ.ടി. രിഫായത്ത് നന്ദിയും പറഞ്ഞു.
Tags:
THAMARASSERY