പൂനൂർ:പൂനൂർ ജി എം എൽ പി സ്കൂളിൽ ശാസ്ത്ര ശില്പശാല "വിസ്മയം - 23" സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും സബ്ജില്ലാ ശാസ്ത്രക്ലബ് കൺവീനറുമായ യു.കെ. ഷജിൽ മാസ്റ്ററാണ് ക്ലാസ്സ് നയിച്ചത്. ഹെഡ്മാസ്‌റ്റർ എൻ. കെ .മുഹമ്മദ് അധ്യക്ഷതവഹിച്ചു.
കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിനും ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനും ഈ ശിൽപ്പശാല ഏറെ സഹായകമായി.യോഗത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ അരുണ ടീച്ചർ സ്വാഗതവും രഞ്ജിത്ത് ബി.പി നന്ദിയും പറഞ്ഞു.
Tags:
EDUCATION