എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയും സീഡ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശമുയർത്തി സമാധാനത്തിന്റെ കയ്യൊപ്പ് ചാർത്തി മാതൃകയായി .
യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ യുദ്ധവിരുദ്ധ വലയം സംഘടിപ്പിച്ചു.സമാധാനത്തിന്റെ കയ്യൊപ്പ് ചാർത്തൽ പ്രധാനധ്യാപകൻ നാസിർ തെക്കെ വളപ്പിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ പി.കെ.മുഹമ്മദ് അഷ്റഫ് യുദ്ധവിരുദ്ധ സന്ദേശം നടത്തി.
വിവിധ പരിപാടികൾക്ക് സീഡ് കോർഡിനേറ്റർ ജമാലുദ്ദീൻ പോലൂർ, സ്കൂൾ മാനേജർ ടി.കുഞ്ഞിമാഹിൻ , കെ.ഹസീന, യു.പി. നജിയ, തസ്നി, സഫ്നാസ് .പി , ഫാത്തിമ സുഹറ, മുസ്ഫിറ .സി.ടി, സഫിയ ബദ്‌രി, സുഹൈറ .കെ എന്നിവർ നേതൃത്വം നൽകി
Tags:
EDUCATION