എളേറ്റിൽ: എളേറ്റിൽ വട്ടോളി ചെറ്റകടവിൽ സിമന്റ് കയറ്റി വന്ന നിസ്സാൻ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഇന്നലെവൈകുന്നേരം 6 മണിയോടെയാണ് സംഭവം.
സിമന്റുമായി വന്ന ലോറി ഗ്രൗണ്ടിലേക്ക് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
ELETTIL NEWS