പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ എസ് പി സി ദിനം സമുചിതമായി ആഘോഷിച്ചു. ബാലുശ്ശേരി സബ് ഇൻസ്പെക്ടർ പി സത്യൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ പി സലില അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ആനിസ ചക്കിട്ട കണ്ടി. എ വി മുഹമ്മദ്, മുഹമ്മദ് ജംഷിദ്, കെ അബ്ദുസലീം, എ പി ജാഫർ സാദിഖ്, രജീഷ്, വിജി, കെ കെ നസിയ, എ എം നിദ ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു.
കേഡറ്റുകളുടെ ഫ്ലാഷ് മോബും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. ടി പി അജയൻ സ്വാഗതവും കെ മുബീന നന്ദിയും പറഞ്ഞു.
Tags:
EDUCATION