പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്രം അധ്യാപകനായ കെ വി ഹരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ഇന്ന് (5.7.2023 ബുധനാഴ്ച) ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധി ആയിരിക്കുമെന്ന് പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, പ്രധാനാധ്യാപിക കെ പി സലില എന്നിവർ അറിയിച്ചു.
ബാലുശേരി: പൂനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്രം അധ്യാപകൻ നന്മണ്ട പി. സി.എൽ പി സ്കൂളിന് സമീപം കിഴക്കുവീട്ടിൽ ഹരി (ഹരീഷ് ) (42) അന്തരിച്ചു. വിദ്യാലയത്തിൽ സ്കൗട്ട് മാസ്റ്റർ, കൃഷിപാഠം കോർഡിനേറ്റർ എന്നീ നിലകളിലും സേവനമനുഷ്ടിച്ച് വരുന്നു.മുൻപ് റവന്യൂ വിഭാഗം ജീവനക്കാരനായിരുന്നു.
അച്ചൻ : ശ്രീനിവാസൻ
(ബാലുശ്ശേരി എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ).അമ്മ : വിജയലക്ഷ്മി.
സഹോദരങ്ങൾ: അരുൺ (കെ. എസ് .എഫ് .ഇ നടക്കാവ് ),മഞ്ജുള (എൻ .ആർ . എച്ച് .എം നരിക്കുനി ).
സംസ്ക്കാരം ഇന്ന് (05- 07 - 23 )ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ .
Tags:
POONOOR