Trending

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് കുട്ടിപ്പോലീസിന്റെ ആദരം.

പൂനൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ പൂനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചു. കോവിഡ് കാലത്തും തുടർന്നും ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും പൊതുജനാരോഗ്യം ഉറപ്പു വരുത്തുന്നതിന് നേതൃത്വം നല്കിയ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ ജമാൽ, ഡോ. ജോബി എന്നിവരെയാണ് കുട്ടിപ്പോലീസുകാർ ആദരിച്ചത്.

ഡോ. അബ്ദുൽ ജമാൽ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം, കെ.കെ. നസിയ, കേഡറ്റുകളായ നൂർജഹാൻ, അമിത്ത്, നിവേദ്യ, ആശിഷ്, ഫഹദ് തുടങ്ങിയവർ സംസാരിച്ചു. എ പി ജാഫർ സാദിഖ് സ്വാഗതവും തേജലക്ഷ്മി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right