പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി അധ്യാപകനായിരുന്ന എം കെ അബ്ദുൽ കരീം മാസ്റ്റർ വിരമിച്ചു. പൂനൂർ വെട്ടി ഒഴിഞ്ഞ തോട്ടം സ്വദേശിയാണ്.
1997 ഫെബ്രുവരി 24ന് കണ്ണൂർ ജില്ലയിൽ ഗവ. യു പി സ്കൂളിൽ അധ്യാപകനായി ജോലി യിൽ പ്രവേശിച്ചു. 2003ൽ ഹൈസ്കൂൾ അധ്യാപകനായി സ്ഥാനക്കയറ്റം നേടി.
2016ൽ രാരോത്ത് ഹൈസ്കൂളിലേക്കും 2018ൽ പൂനൂർ ഹൈസ്കൂളിലേക്കും മാറ്റം ലഭിക്കുകയായിരുന്നു. കാലോത്സവങ്ങളിൽ ഭക്ഷണ കമ്മറ്റി ചാർജ് ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്.യാത്രാ പ്രിയനും പ്രകൃതി സ്നേഹിയും സാമൂഹ്യ പ്രവർത്തകനുമാണ്.
Tags:
POONOOR