Trending

ക്രിയ അക്കാദമിയില്‍ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്; അധ്യാപകര്‍ക്കായി ഏകദിന ഓറിയന്റേഷന്‍ പ്രോഗ്രാം ജൂലൈ 8ന്

പെരിന്തല്‍മണ്ണ: ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസില്‍ പുതുതായി ആരംഭിക്കുന്ന ജൂനിയര്‍ ഐ.എ.എസ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന ഓറിയന്റേഷന്‍ പ്രോഗ്രാം ഈ മാസം 8-ന് ശനിയാഴച രാവിലെ 10 മണി മുതല്‍ 1.30 വരെ പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമിയില്‍ നടക്കും.

8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ജൂനിയർ ഐ.എ.എസ് കോഴ്സും, പ്ലസ് വൺ, പ്ലസ് ടു, ബിരുദ വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുമാണ് പുതുതായി ആരംഭിക്കുന്നത്.

സിവില്‍ സര്‍വീസ് രംഗത്തെ പ്രമുഖര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കും.
 പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 6235577577 നമ്പറില്‍ ബന്ധപ്പെടുക..
Previous Post Next Post
3/TECH/col-right