എളേറ്റിൽ:സേവന പ്രവർത്തനങ്ങൾക്ക്
പണം കണ്ടെത്തുവാൻ JRC കാഡറ്റുകളുടെ ചങ്ങാതി സ്റ്റോർ എളേറ്റിൽ ജി എം യു പി സ്കൂൾ JRC യൂണിൻ്റെ വേറിട്ട മാതൃക സ്കൂളിൽ ചങ്ങാതി സ്റ്റോർ എന്ന പേരിൽ സ്കൂൾ സ്റ്റേഷനറി വസ്തുക്കളുടെ സ്റ്റോർ ആരംഭിച്ചു.
ഇതിലൂടെ ലഭിക്കുന്ന വരുമാനം സേവന പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവക്ക് ഉപയോഗപ്പെടുത്തും.സ്റ്റോറിൻ്റെ ഉദ്ഘാടനം സീനിയർ അസിസ്റ്റൻറ് എം ടി അബ്ദുസ്സലീം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ, JRC കൗൺസിലർ ജാസ്മിൻ,സവിത,നിജിഷ,സിജില,സുജാത എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION