Trending

മലബാർ റിവർ ഫെസ്റ്റിവലിൽ ഇക്കുറി വർണാഭമായ പരിപാടികൾ.

ആവേശത്തുഴയെറിയുന്ന മലബാർ റിവർ ഫെസ്റ്റിവലിൽ ഇക്കുറി വർണാഭമായ പരിപാടികൾ. പ്രചാരണ പരിപാടികളുടെ ഭാഗമായി ജൂലൈ 30 ന് വൈകുന്നേരം മൂന്ന് മണി മുതൽ നടത്തുന്ന ട്രയാത്തലോൺ മത്സരം പ്രധാന ആകർഷണമാവും. സൈക്ലിങ്, മാരത്തോൺ, നീന്തൽ തുടങ്ങിയവയാണ് ട്രയാത്തലോണിൽ ഉൾപ്പെടുക. കോടഞ്ചേരി മുതൽ പുലിക്കയം വരെയാണ് മത്സരം.

തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിലാണ് കയാക്കിങ് നടക്കുക. ജൂലൈ 28 ന് ഓമശ്ശേരിയിൽ മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. പ്രീ ഇവന്റുകളായി 100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ജില്ലകളിൽ നിന്നുള്ള സൈക്കിൾ റാലിക്ക് ജൂലൈ 30ന് പുലിക്കയത്ത് സ്വീകരണം നൽകും.

കക്കാടംപൊയിലിൽ ഓഫ് റോഡ് വാഹന റാലിയും കോടഞ്ചേരിയിൽ ഓഫ് റോഡ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും. റെസ്പോൺസിബിൾ ടൂറിസത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റും മഴ നടത്തവും സംഘടിപ്പിക്കും. പെയിന്റിംഗ് പ്രദർശനം, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളും റിവർ ഫെസ്റ്റിവലിന് മാറ്റ് കൂട്ടും. 

പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലിന്റോ ജോസഫ് എം. എൽ. എയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേമ്പറിൽ ജില്ലാ കലക്ടർ എ. ഗീതയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡോ ഷൈൻ കെ എസ്, അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, റെസ്പോൺസിബിൾ ടൂറിസം കോ ഓർഡിനേറ്റർ ശ്രീകലാലക്ഷ്മി, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right