ദുബൈ:സഹജീവിയെ കൂടി ചേർത്ത് പിടിക്കുമ്പോഴാണ് ജീവിതം മനോഹരമാകുന്നതെന്നും ഇത്തരം മനോഹര കാഴ്ചയുടെ ഉദാഹരന്മാണ് ഹെൽത്ത് കെയർ ഫൌണ്ടേഷനെന്നും
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ കാരുണ്യതീരം "പ്രതീക്ഷ സംഗമം" ദുബൈ ഫ്‌ലോറ ക്രീക്ക് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മകൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നു കാരുണ്യത്തീരം കമ്പസ് സന്ദർശിചാൽ നമുക്ക് ബോധ്യമാകും. നല്ല പ്രവൃത്തികളെ എന്നും പിന്തുണ നൽകുന്ന പ്രവാസികളുടെ പ്രത്യേക പരിഗണന ഇത്തരം കൂട്ടാ യ്മകൾക്ക് ഉണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 18 വയസ്സിന് മുകളിലുള്ള 50 പേര്‍ക്ക് താമസ സൗകര്യവും പരിശീലനവും ഒരുക്കിക്കൊടുക്കാന്‍ കാരുണ്യതീരം ക്യാമ്പസില്‍ ഉയരുന്നതാണ് പ്രതീക്ഷഭവന്‍.
ഭിന്നശേഷി മേഖലിയില്‍ പതിമൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് കോഴിക്കോട് ജില്ലയിലെ പൂനൂര്‍ ആസ്ഥാനായി പ്രവര്‍ത്തിച്ചുവരുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനും കീഴില്‍ പ്രതീക്ഷാ ഭവന്‍ എന്ന പേരില്‍ കേരള സര്‍ക്കാറിന്റെ പിന്തുണയോടെ ഭിന്നശേഷി വിഭാഗത്തില്‍ പെട്ട 18 വയസ്സിനു മുകളിലുള്ള 50 പേര്‍ക്ക് താമസ സൗകര്യത്തോടെ പഠനത്തിലും തൊഴില്‍ പരിശീലനത്തിലും ഏര്‍പ്പെടാനുള്ള സൗകര്യമാണ് ഈ വര്‍ഷത്തോടെ നിലവില്‍ വരുന്നത്.
ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് കട്ടിപ്പാറ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കാരുണ്യതീരം കാമ്പസ്. ഭിന്ന ശേഷി വിഭാഗത്തില്‍പ്പെട്ട 200 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠന സൗകര്യമൊരുക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളും അനുബന്ധമായി ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, പഞ്ചകര്‍മ്മ തെറാപ്പി യൂനിറ്റുകളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.
ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ആജീവനാന്ത പരിരക്ഷ ഒരുക്കുന്നതിന് വേണ്ടി കാരുണ്യതീരം ക്യാമ്പസിന് തൊട്ടടുത്തായി കെയര്‍ വില്ലേജ് എന്ന പദ്ധതിയും നിലവില്‍ വരുന്നുണ്ട്.വീടുകളില്‍ തളച്ചിടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഇതിലൂടെ തുറക്കുന്നത് അറിവിന്റെ പുതിയ ആകാശം കൂടിയാണ്. സ്‌പെഷ്യല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കായി ആജീവനാന്തം തണലേകുവാന്‍ ഒരുങ്ങുന്ന കെയര്‍ വില്ലേജില്‍ ചികിത്സാ കേന്ദ്രം, പുനരധിവാസം, തൊഴില്‍പരിശീലനം, ഇന്നവേഷന്‍ ഹബ്, തൊഴില്‍ കേന്ദ്രം, ആര്‍സ് സെന്റര്‍ എന്നിവ ഒരുങ്ങും. അഞ്ചേക്കറിലായി കിടക്കുന്ന ഈ കേന്ദ്രത്തിന്റെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.കമ്മ്യൂണിറ്റി സൈക്രാട്രി ക്ലിനിക്ക്, ഡിസാസ്റ്റര്‍മാനേജ്‌മെന്റി ടീം കേരള എന്നിവയും ഹെല്‍ത്ത് കെയറിന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.
പ്രമുഖ പത്രപ്രവർത്തകൻ നവാസ് പൂനൂർ, ഫ്ലോറ ഗ്രുപ്പ് ചെയർമാൻ ഹസ്സൻ എന്നിവർ മുഖ്യതിഥിയായി. ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ബാവ പദ്ധതി വിശദീകരിച്ചു.
അൻവർ നഹ, ഇബ്രാഹിം എളേറ്റിൽ, സി കെ നാസർ, മുനവ്വർ എന്നിവർ സംസാരിച്ചു.
കാരുണ്യതീരം ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് പി.എസ് അയ്യൂബലി, സെക്രട്ടറി ഹമീദ് എകരൂല്‍, എന്നിവര്‍ സംബന്ധിച്ചു.
Tags:
INTERNATIONAL