എളേറ്റിൽ: മർകസ് വാലിയിൽ വർഷങ്ങളായി നടത്തിവരുന്ന ഖാസിം വലിയുല്ലാഹി കവരത്തി അവർകളുടെ ആണ്ടുനേർച്ച ഓഗസ്റ്റ് ആറിന് ഞായറാഴ്ച നടക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിക്കും. സി പി മുഹമ്മദ് ഷാഫി സഖാഫി, കെ ടി ജഅഫർ ബാഖവി സംബന്ധിക്കും. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ നേതൃത്വം നൽകും.
ഇത് സംബന്ധമായ ചേർന്ന പ്രവർത്തക കൺവെൻഷൻ കെ സുലൈമാൻ മദനിയുടെ അധ്യക്ഷതയിൽ സലാം മാസ്റ്റർ ബുസ്താനി ഉദ്ഘാടനം ചെയ്തു. പി വി അഹമ്മദ് കബീർ വിഷയാവതരണം നടത്തി.
വട്ടോളി അബൂബക്കർ മുസ്ലിയാർ,
കെപിസി അബ്ദുറഹിമാൻ ഹാജി, കെ ടി അബ്ദുറഹ്മാൻ, നാസർ കെ എം, ഇൽയാസ് തോട്ടത്തിൽ, പ്രസംഗിച്ചു. സാലിഹ് മാസ്റ്റർ ടി ഡി സ്വാഗതവും യാസർ കെ പി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS