Trending

കൈക്കൂലി വാങ്ങിയ താലൂക്ക് സർവ്വേയറെ വിജിലൻസ് പിടികൂടി

താമരശ്ശേരി:കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവ്വേയറെ വിജിലൻസ് പിടികൂടി. താലൂക്ക് സർവെയർ നസീർ ആണ് പിടിയിലായത്.സ്ഥലം മാറിപ്പോകുന്ന തഹസിൽദാർ സി.സുബൈറിനുള്ള യാത്രയയപ്പ് ചടങ്ങിനിടയാണ് വിജിലൻസ് സംഘം എത്തിയത്.

ആളുമാറി തഹസിൽദാറെ ആണ് വിജിലൻസ് സംഘം ആദ്യം പിടികൂടിയത്.പിന്നീടാണ് ആളു മാറിയ വിവരം ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ഉടൻതന്നെ സദസ്സിൽ ഉണ്ടായിരുന്ന സർവേയർ നസീറിനെ പിടികൂടുകയും കീശയിൽ നിന്ന് പണം കണ്ടെടുക്കുകയും ചെയ്തു.

യാത്രയയപ്പ് ചടങ്ങിനിടെ തഹസിൽദാറെ പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി.
Previous Post Next Post
3/TECH/col-right