Trending

ഡങ്കിപ്പനി മാസാചരണം: ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തി

നരിക്കുനി: ഡങ്കിപ്പനി മാസാചരണത്തിൻ്റെ ഭാഗമായി നരിക്കുനി പന്നിക്കോട്ടൂർ മദ്രസ്സയിൽ വെച്ച് ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തി. വാർഡ് ശുചിത്വ കമ്മിറ്റി അംഗം പി സി ആലിഹാജിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ജസീല മജീദ് പരിപാടി ഉൽഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ സി അബദുൽ നാസ്സർ, ജൂനി. ഹെൽത്ത് ഇൻസ്പെക്ടർ വി. ഷറഫുദ്ധീൻ എന്നിവർ വിഷയാവതരണം നടത്തി.

വാർഡിലെ തൊഴിലുറപ്പ് പ്രവർത്തകർ, ആരോഗ്യ സേന അംഗങ്ങൾ, കുടുംബശ്രീ എ.ഡിഎസ്, സി.ഡി.എസ് അംഗങ്ങൾ, ആരോഗ്യ വളണ്ടിയർമാർ, ആശ പ്രവർത്തകർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഏഴ് സംഘങ്ങളായി സ്ക്വാഡ് പ്രവർത്തനം നടത്തി ഉറവിടനശീകരണം, നോട്ടീസ് വിതരണം, തോട്ടം പ്രദേശങ്ങൾ, അതിഥി തൊഴിലാളി താമസസ്ഥലങ്ങൾ പരിശോധന എന്നിവ നടത്താൻ തീരുമാനിച്ചു.

പനിയുൾപ്പെടെ പകർച്ചവ്യാധികൾ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യാനുള്ള ഇൻഫോർമെൻറ് ടീം ഉണ്ടാക്കി. കൂടാതെ ഓരോ മാസവും ആശ അവലോകന യോഗം വിളിച്ചു കൂട്ടാനും ഇതിൽ പകർച്ചവ്യാധികളും മറ്റു വാർഡ് ശുചിത്വ പ്രശ്നങ്ങളും ചർച്ച ചെയ്യാനും തീരുമാനിച്ചു. ഹരിത കർമ്മ സേന അംഗം റൈഹാനത്ത് നന്ദി രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right