പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജോത്സവ പദ്ധതിയായ എഡ്യൂകെയർ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സാജിത നിർവ്വഹിച്ചു. പിടിഎ പ്രസിഡൻ്റ് ഖൈറുന്നീസ റഹിം അധ്യക്ഷയായി.
പത്താം തരത്തിലെ മുഴുവൻ കുട്ടികൾക്കും സലാം ഓമശ്ശേരി മാർഗനിർദ്ദേശ ക്ലാസ്സ് നൽകി. എ വി മുഹമ്മദ്, കെ അബ്ദുസലീം, കെ മുബീന, സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ പി സലില സ്വാഗതവും ഡോ. സി പി ബിന്ദു നന്ദിയും പറഞ്ഞു.
Tags:
EDUCATION