എളേറ്റിൽ:സൗദി റിയാദ് ഇന്ത്യൻ എംബസി സ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പറും
എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ്, വാദി ഹുസ്ന സീനിയർ സെക്കണ്ടറി സ്കൂൾ, എളേറ്റിൽ ഓർഫനേജ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകാംഗവും റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായിരുന്ന കാരാട്ട് മുഹമ്മദ് മാസ്റ്ററുടെ ഓർമയ്ക്കായി കാരാട്ട് മുഹമ്മദ് മാസ്റ്റർ ഫൗണ്ടേഷൻ കഴിഞ്ഞ നാലു വർഷമായി നൽകി വരുന്ന വിദ്യാഭ്യാസ എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു.
മെഡിക്കൽ എൻട്രൻസ് ജേതാവ് മങ്ങാട് കിഴക്കെ രാരിച്ചൻ പറമ്പത്ത് ഫാത്തിമ അനാനാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.10001 രൂപയും ശിലാഫലകവും അടങ്ങുന്ന അവാർഡ് ഇന്ന് വാദി ഹുസ്നയിൽ ചേരുന്ന യോഗത്തിൽ വെച്ച് ഫാത്തിമ അനാന് കൈമാറും.പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.
Tags:
ELETTIL NEWS