താമരശ്ശേരി:കേരളത്തിന് മറക്കാൻ കഴിയാത്ത ഭരണാധികാരിയും അനേകായിരങ്ങളുടെ കണ്ണീരൊപ്പിയ ജനകീയ നേതാവുമായിരുന്നു അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അനുസ്മരിച്ചു.
വിങ്ങുന്ന മുഖങ്ങളും നൊമ്പരമായ മനസ്സുമായി ജനങ്ങൾ യാത്രയാക്കിയതിലൂടെ കർമ്മ സാഫല്യമാണ് ഉമ്മൻ ചാണ്ടിക്ക് ലഭിച്ചതെന്നും തച്ചംപൊയിലിൽ പൗരാവലി സംഘടിച്ച അനുശോചന യോഗത്തിലെ അനുസ്മരണ പ്രഭാഷണത്തിൽ തങ്ങൾ പറഞ്ഞു.
ടി.പി ഷരീഫ് അധ്യക്ഷത വഹിച്ചു.
എൻ.പി മുഹമ്മദലി മാസ്റ്റർ,ഗിരീഷ് തേവള്ളി, എൻ.പി റസാഖ് മാസ്റ്റർ,ബി.എം ആർഷ്യ, റംല കാദർ,നാരായണൻ, പി.സലാം മാസ്റ്റർ, ഖാദർ ചാലക്കര,പി.മുരളീധരൻ, എ.കെ ലത്തീഫ്, എ.പി അബൂബക്കർ,ഉനൈസ്, എൻ.പി.ഇബ്രാഹിം, എ.കെ ഖാദർ, ടി.പി കാദർ, മജീദ് ടി.പി,മുഹമ്മദലി,അഷ്റഫ്, അബ്ദുൽ ഖാദർ,റഫീഖ് താമരശ്ശേരി, എ.കെ സക്കീർ,അനു ഷാമിൽ തുടങ്ങിയവർ അനുസ്മരിച്ചു.
ടി.കെ അബ്ബാസ് സ്വാഗതവും ടി.പി ഫിറോസ് നന്ദിയും പറഞ്ഞു.
വിവിധ കക്ഷി നേതാക്കളും പ്രവർത്തകരും പൗര പ്രമുഖരും ജനപ്രതിനിധികളും ചേർന്ന് തച്ചംപൊയിൽ അങ്ങാടിയിൽ മൗനജാഥയും നടത്തി.
Tags:
THAMARASSERY