നരിക്കുനി:മൂർഖൻകുണ്ട് കുളത്തിൽ ദർസ് വിദ്യാർഥി മുങ്ങി മരിച്ചു.ചേളന്നൂർ
കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17)
മരിച്ചത്.കാരുകുളങ്ങര ബദ് രിയ്യ കോളേജിലെ വിദ്യാർഥിയാണ്.
വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു.പത്തിലധികം വരുന്ന സഹപാഠികൾ വെള്ളത്തിൽ നിന്ന് കയറിയ ശേഷമാണ് നിഹാലിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്.ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി നിഹാലിനെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്
കോഴിക്കോട് മെഡിക്കൽ കോളജ്
ആശുപത്രിയിലും എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.
മാതാവ്: റൈഹാന.
സഹോദരങ്ങൾ: നാജിയ, സുഹൈൽ.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ചേളന്നൂർ നമ്പുകുന്നത്തറ താഴം ജുമാ മസ്ജിദിൽ
Tags:
OBITUARY