Trending

ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ഡോ.കെ ശ്രീകുമാറിന് നൽകി.

"സാഹിത്യ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടാത്ത ബാല സാഹിത്യരംഗത്ത് ഒരവാർഡ് ഏർപ്പെടുത്തുക വഴി എളേറ്റിൽ വായനശാല ഏറ്റെടുത്ത മഹത്തായ ദൗത്യത്തെ ഞാൻ വിലമതിക്കുന്നു. അതും കുട്ടികൾക്ക് വേണ്ടി എഴുതാനായി മാത്രം ജീവിതം മാറ്റി വെച്ചഡോ.കെ.ശ്രീക മാറി നെപ്പോലുള്ള ഒരു വലിയ എഴുത്തുകാരനെ ആദരിക്കുന്നത് പുതിയ കാലത്തോട് ചെയ്യുന്ന വലിയൊരു നൻമയായി. ഞാൻ കരുതുന്നു കാരണം കുട്ടികളാണല്ലോ നാളെയുടെ പ്രതീക്ഷ" പ്രശസ്ത കവി വീരാൻ കട്ടി പറഞ്ഞു.എളേറ്റിൽ ഗ്രാമീണ വായനശാലയും ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനുംഏർപ്പെടുത്തിയ രണ്ടാമത് ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ഡോ.കെ ശ്രീകുമാറിന് നൽകി സംസാരിക്കുകയായിരുന്നു വീരാൻ കുട്ടി.

പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിസ ണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉസ്മാൻ മാസ്റ്റർ അനുസ്മരണ പ്രഭഷണം നടത്തി. ഗാനരചയിതാവും എഴുത്തുകാരനുമായ കാനേഷ് പൂനൂർ അവാർഡ് കൃതിയായ ബുദ്ധ വെളിച്ചത്തെ പരിചയപ്പെടുത്തി. ജഡ്ജിംഗ് കമ്മറ്റി അംഗം എ.പി കുഞ്ഞാമു,ലൈബ്രറി കൗൺസിൽ സെക്രട്ടറികെ.കെപ്രദീപൻ,ഡോ.കെ.ശ്രീകുമാർ,ബാപ്പു വാവാട് എന്നിവർ സംസാരിച്ചു.

വായനശാലാ പ്രസിഡണ്ട് ബി.സി ഖാദർ സ്വാഗതവും, ഉസ്മാൻ മാസ്റ്റർ ഫാണ്ടേഷൻ അംഗവും വാർഡ് മെമ്പറുമായ റസീന പൂക്കോട്ട് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right