എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയായ മാളിയേക്കൽ മുഹമ്മദ് നിയാസ് എളേറ്റിൽ NIT കാലിക്കറ്റിൽ നിന്നും വിജയകരമായി PhD പൂർത്തിയാക്കി.ഏറ്റവും മികച്ച റിസർച്ച് ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട നാലെണ്ണമടക്കം വിവിധ പേപ്പറുകളും സ്വന്തമായി വികസിപ്പിച്ച ബയോഡീസൽ പ്രൊഡക്ഷൻ സംവിധാനവും അടങ്ങുന്ന ശ്രദ്ധേയമായ ഗവേഷണങ്ങളാണ് നിയാസ് നടത്തിയിട്ടുള്ളത്.
ഒറ്റപ്പാലം എൻഎസ്എസ് എൻജിനീയറിങ് കോളേജിൽ നിന്ന് ബി ടെക്കും കോഴിക്കോട് എൻഐടിയിൽ നിന്ന് എം ടെക്കും പൂർത്തിയാക്കി. കാലിക്കറ്റ് എൻഐടിയിൽ നിന്നാണ് റിസർച്ച് പൂർത്തീകരിച്ചത്.
എളേറ്റിൽ മാളിയേക്കൽ അബൂബക്കറിന്റെയും ശരീഫയുടെയും മകനാണ്.
PhD കാലം മുഴുവനായും SSF സംസ്ഥാന കമ്മിറ്റിയിൽ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഉണ്ടായിരിക്കെ തന്നെയാണ് ഈ നേട്ടം സാധിച്ചത് എന്നത് ശ്രദ്ധേയമാണ്.
Tags:
ELETTIL NEWS