എളേറ്റിൽ: 2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എളേറ്റിൽ ജി എം യു പി സ്കൂളിൽ നടന്നു.തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന തെരഞ്ഞെടുപ്പിൽ മിസ്ന ജെബിൻ കെ.എം. സ്കൂൾ ലീഡർ ആയും, മുഹമ്മദ് സൽമാൻ ഡെപ്യൂട്ടി ലീഡറായും,മുഹമ്മദ് ഹാറൂൺ കെ.പി. സ്പോർട്സ് ക്യാപ്റ്റനായും,മുഹമ്മദ് അമൻ കെ.പി. ഫൈൻ ആർട്സ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂളിൽ ചേർന്ന അസംബ്ലിയിൽ ഇലക്ഷൻ കമ്മീഷണർ അംജദ് അലി സ്ഥനാരോഹിതർക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.എച്ച്.എം. എം.വി.അനിൽകുമാർ,എം ടി അബ്ദുൽ സലിം, എൻ.പി.മുഹമ്മദ് ,ടി.പി സിജില,വിദ്യശ്രീ എൻ.പി.എന്നിവർ സംസാരിച്ചു.
Tags:
EDUCATION