Trending

സഖാവ് എ രാമൻ കുട്ടിയേട്ടന്റെ 18ാം ചരമവാർഷിക ദിനാചരണം

കിഴക്കോത്ത് പഞ്ചായത്തിൽ ഭൂപ്രമാണിമാരുടെ നെറികേടുകളെയും വലതുപക്ഷ കടന്നാക്രമങ്ങളെയും കർഷകതൊഴിലാളികളെയടക്കം സമരസജ്ജരായി സംഘടിപ്പിച്ച് വർഗപോരാട്ടത്തിന്റെ ലോകമാനവചരിത്രത്തിലേക്ക് എളേറ്റിൽ പ്രദേശത്തെയും ചേർത്തുകെട്ടാൻ നിസ്തുലമായ പങ്ക് വഹിച്ച,പാർട്ടി കെട്ടിപടുക്കാൻ ത്യാഗോജ്വലമായ പോരാട്ടജീവിതം നയിച്ച സഖാവ് എ  രാമൻ കുട്ടിയേട്ടന്റെ 18ാം ചരമവാർഷിക ദിനാചരണത്തിന്റ ഭാഗമായി സി പി ഐ (എം) എളേറ്റിൽ ലോക്കൽ കമ്മറ്റി  നായനാർ ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

സി പി ഐ (എം) താമരശേരി ഏരിയാ കമ്മറ്റി അംഗം സഖാവ് എൻ കെ സുരേഷ് അധ്യക്ഷത വഹിച്ചു.ഏരിയാ കമ്മറ്റി അംഗം പി സുധാകരൻ, എം ബാബുരാജ്, കെ ദാസൻ ,കെ ലോഹിതാക്ഷൻ, ഒ പുഷ്പ്പൻ എന്നിവർ സംസാരിച്ചു. വി പി സുൽഫിക്കർ സ്വാഗതവും, ടി രവീന്ദ്രൻ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right