ആവിലോറ: വിവിധ പബ്ലിക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും ഇന്ന് ജൂലൈ 9 ഞായർ രാവിലെ
9.30 ന് കോട്ടക്കലിൽ നടക്കും. മുൻ എം.എൽ.എ കാരാട്ട് റസാക്ക് സാഹിബ് ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ഉസ്മാൻ കെ.കെ അധ്യക്ഷത വഹിക്കും.
ആനക്കണ്ടി അബു ഹാജി, അസൈൻ പറക്കുന്ന് എന്നിവർ ആശംസയർപ്പിക്കും. പൗരപ്രമുഖരും മത രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. നീറ്റ്, +2, SSLC പരീക്ഷകളിൽ കോട്ടക്കൽ പ്രദേശത്തു നിന്നും മികച്ച വിജയം നേടിയ പ്രതിഭകൾക്കാണ് ജെ.എഫ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകുന്നത്.
അതേ സമയം ലഹരിക്കെതിരെ നടപടിയുമായി ജെ. എഫ്. ക്ലബ്ബ് മുന്നോട്ട് വന്നു. ലഹരി ഉപയോഗ/വിൽപ്പനക്കാർക്ക് ക്ലബ്ബിൽ അംഗത്വമോ, ഗ്രൗണ്ടിലേക് പ്രവേശനമോ ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags:
ELETTIL NEWS