കിഴക്കോത്ത്: ജൽ ജീവൻ പദ്ധതിക്കുള്ള പൈപ്പുമായി എത്തിയ ലോറി ചെളിയിൽ താഴ്ന്നു. പന്നൂർ അങ്ങാടിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പൈപ്പ് ഇറക്കി വെക്കാനായി ലോറി ഇറക്കിയപ്പോൾ മുൻ ചക്രങ്ങൾ ചെളിയിൽ താഴ്ന്നു പോവുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്ന് അഞ്ചോളം ലോറികളിലാണ് കിഴക്കോത്ത് പഞ്ചായത്തിലേക്കുള്ള പൈപ്പുകൾ എത്തിച്ചത്.ഇതിൽ ആദ്യത്തെ ലോറി ആണ് ചെളിയിൽ കുടുങ്ങിയത്.
അപകട സാധ്യതയെ തുടർന്ന് പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ക്രെയിൻ എത്തിച്ച ലോറി ഉയർത്തുവാനുള്ള ശ്രമം ആരംഭിച്ചു.
Tags:
ELETTIL NEWS