Trending

പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായാൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടിവരും :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്.

കക്കാടംപൊയിലിന്റെ പ്രകൃതി രമണീയത ആസ്വദിക്കാൻ വരുന്നവരിലേറെയും എത്തിച്ചേരുന്ന ഇടമാണ് നായാടംപൊയിൽ . ഓരോ മലനിരകൾ വീതം കോഴിക്കോട് ,മലപ്പുറം ജില്ലകളില്ലായി അടുത്തടുത്ത് 2 മലനിരകളാണിവിടെയുള്ളത്. ഇവിടെയുള്ള കുരിശുമലയിൽ നിന്നും സൂര്യോദയം കാണാം. എന്നാൽ പ്രകൃതി കനിഞ്ഞു നൽകിയ ഈ കാഴ്ചകൾ കാണാനെത്തുന്നവരുടെ വാനഹങ്ങളുടെ അലക്ഷ്യമായി കിടക്കുന്ന ഒരു നിര തന്നെ നമുക്ക് ദർശിക്കാൻ കഴിയും.


പാർക്കിംഗ് ഏരിയയിൽ നിന്നും അരമണിക്കൂർ നടന്ന് വേണം മല  കയറാൻ . ഇത്തരത്തിൽ കുത്തഴിഞ്ഞ പാർക്കിംഗ് സംവിധാനം വാഹനക്കുരുക്കിന് ഇടയാക്കുക മാത്രമല്ല, കാൽ നടക്കാർക്ക് പോലും ദുരിതം സമ്മാനിക്കുന്നു. പരിമിതമായ സ്ഥല സൗകര്യം പരമാവധി  പ്രയോജനപ്പെടുത്തി ചിട്ടയായി പാർക്ക് ചെയ്യുന്നതിനും , സ്ഥലത്ത് ഉൾക്കൊള്ളാവുന്നത്ര വിനോദ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തി യാത്ര സുഖമമാക്കുന്നിനും എല്ലാ വിനോദ സഞ്ചാരികളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇന്നലെ കള്ളിപ്പറയിൽ ഉണ്ടായത് പോലെ ഒറ്റപെട്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒഴിവ് ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ പോലീസ് നിയന്ത്രണത്തിൽ ആക്കാൻ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. ലഹരി ഉപയോഗത്തിന്റെ ഭാഗമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സഞ്ചരികൾക്ക് ഏതിരെ ശക്തമായ നടപടി എടുപ്പിക്കും. ഗ്രാമപഞ്ചായത്ത് പരിധിയിലെ വിഷയങ്ങളിൽ വരും ദിവസങ്ങളിൽ ജനകീയ പങ്കാളിതത്തോടെ നിയന്ത്രണം കൊണ്ട് വരാനും പഞ്ചായത്ത്‌ ആലോചിച്ചുവരുന്നു.

കൂടരഞ്ഞി യെ ജില്ലയിലെ പ്രധാന ടുറിസം കേന്ദ്രമാക്കി മാറ്റാൻ ആണ് നമ്മുടെ ലക്ഷ്യം എല്ലാ ജനങ്ങളും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം 
ആദർശ് ജോസഫ് 
പ്രസിഡന്റ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
Previous Post Next Post
3/TECH/col-right