Trending

ഈദ് സോഷ്യലും പെരുന്നാൾ നിലാവ്ഗാനസന്ധ്യയും ജൂലൈ ഒന്നിന്.

കൊടുവള്ളി :അരങ്ങ് കലാ സാംസ്കാരിക വേദിയും, കേരള ബിൽഡിംങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് സോഷ്യൽ പ്രോഗ്രാം 2023 ജൂലായ് ഒന്നിന് ശനിയാഴ്ച വൈകുന്നേരംതാമരശ്ശേരി വയനാട് റിജൻസി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കലാ- സാമൂഹിക-സാംസ്കാരിക - വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബങ്ങളും പരിപാടിയിൽ സംബന്ധിക്കും.താമരശ്ശേരി താലൂക്ക് തഹസിൽദാർ സി.സുബൈർ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.ടി.അബ്ദുൽ മജീദ്, വിദ്യാഭ്യാസ കരിയർ മേഖലയിൽ മികച്ച നേട്ടം കൈവരിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിക്കും.പ്രഭാഷകൻ അൻസാർ വാവാട് ഈദ് സന്ദേശം കൈമാറും.മുൻ എം.എൽ.എകാരാട്ട് റസാഖ്,താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി,താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ജെ.ടി അബ്ദുറഹ്മാൻ ,താലൂക്ക് ഹോസ്പിറ്റൽമെഡിക്കൽ സുപ്രണ്ട് ഡോ.കെ.അബ്ബാസ്, മൈജി ചെയർമാൻ എ.കെ.ഷാജി,ഗാന രചയിതാവ് ബാപ്പുവാ വാട് തുടങ്ങിയവർ സംസാരിക്കും.തുടർന്ന് അരങ്ങ് അംഗങ്ങളുടെ കുടുംബ സംഗമവും ഗായകൻ മണ്ണൂർ  പ്രകാശിന്റെ നേതൃത്വത്തിൽ പെരുന്നാൾ നിലാവ് ഗാനസന്ധ്യയും നടക്കും.

അരങ്ങിന്റെ നേതൃത്വത്തിൽ വയനാട് പൊഴുതന ലൗ ഷോർ ഭിന്ന ശേഷി വിദ്യാർഥികളുെടെ ഒരു വർഷത്തെ ചിലവ് ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. മണ്ഡലത്തിലെ കലാ സാംസ്കാരിക മേഖലക്ക് ഉണർവേകുന്ന ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് രൂപം നൽകിയതായും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ അരങ്ങ് ചെയർമാൻ  കെ.കെ. അലി കിഴക്കോത്ത്, കൺവീനർ അഷ്റഫ് വാവാട്, ട്രഷറർ ടി.പി.അബ്ദുൽ മജീദ്,സ്വാഗത സംഘം കൺവീനർ റഷീദ് സൈൻ,  കലാം വാടിക്കൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right