താമരശ്ശേരി:നീറ്റ് പരീക്ഷ ജേതാവ് ആര്യ അർ.എസ്, യുവ ഡോക്ടർ ജസീറ നസ്റിൻ, മദ്രസാ പൊതു പരീക്ഷ, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളായ വിദ്യാർത്ഥികളെയും തച്ചംപൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു.
വാർഡ് പ്രസിഡണ്ട് പി.സലാം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.സയ്യിദ് മുഹ്ളാർ ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. സ്യ്യിദ് അഷ്റഫ് തങ്ങൾ അനുമോദന പ്രഭാഷണം നിർവ്വഹിച്ചു.
എൻ.പി മുഹമ്മദലി മാസ്റ്റർ, നദീർ അലി, എൻ.പി ഇബ്രാഹിം, ടി.പി കാദർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.ബാരി മാസ്റ്റർ സ്വാഗതവും നസീർ ഹരിത നന്ദിയും പറഞ്ഞു.ടി.പി. അബ്ദുൽ മജീദ്, എ.കെ കാദർ, ജാഫർ പൊയിൽ, ഓ.പി സാലിം, എ.കെ. അസീസ്, നസൽ.പി., പി.ടി അബ്ദുറഹിമാൻ, എൻ.പി അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു.
സ്വന്തം പ്രദേശത്ത് അനുമോദനവും ആദരവും നൽകിയ തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് കമ്മറ്റിക്ക് പ്രതിഭകൾ ഹൃദ്യമായ നന്ദി രേഖപ്പെടുത്തി.
Tags:
THAMARASSERY