പൂനൂർ: കാന്തപുരം ടൗൺ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികൾക്ക് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. സി കെ ഷാജിബ് അവാർഡ് ദാനം നിർവ്വഹിച്ചു.അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു.
ഉണ്ണികുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് സമിതി ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, എ കെ അബ്ദുൽ ജബ്ബാർ മാസ്റ്റർ, അജിത് കുമാർ മാസ്റ്റർ, എ പി ഹുസൈൻ മാസ്റ്റർ,
അബ്ദുൽ ഗഫൂർ ബുഖാരി , എ കെ മൂസ ഹാജി, അബ്ദുൽ ജലീൽ അഹ്സനി കാന്തപുരം എന്നിവർ സംസാരിച്ചു.
Tags:
POONOOR