പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സാഹിത്യ വേദിയുടെയും എൻ എസ്സ് എസ്സ് യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ സാഹിത്യവേദി ഉദ്ഘാടനം നടന്നു.
ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സമ്മാനദാന നിർവ്വഹണവും പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ നിർവഹിച്ചു. പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി അധ്യക്ഷയായി. വി നിസാർ, എ പി അജീഷ്, അജിഷ, പി ടി ഫാത്തിമ നൗറിൻ, ഫാഹിമ നസ്‌റിൻ, നൂർ മുഹമ്മദ് അഫ്നാൻ എന്നിവർ സംസാരിച്ചു.
ഷൈജു കെ.കെ സ്വാഗതവും വി വിജിത്ത് നന്ദിയും പറഞ്ഞു
Tags:
EDUCATION