കേരളത്തിൽനിന്ന് ലഹരി ഉപയോഗിച്ച് അബുദാബിയിലെത്തിയ മലയാളി യുവാവ് ജയിലിലായി. സന്ദർശക വിസയിൽ അബുദാബിയിലെത്തിയ എറണാകുളം സ്വദേശിയായ 19 വയസ്സുകാരനാണ് അബുദാബിയിൽ ജയിലിലായത്.
സന്ദർശക വിസയിൽ ഈ മാസം മൂന്നിനാണ് യുവാവ് അബുദാബിയിലെത്തിയത്. അവിടെയെത്തി തലകറങ്ങി വീണ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മൂത്രത്തിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. യു.എ.ഇയിൽ വന്ന ശേഷം താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞെങ്കിലും അബുദാബി കോടതി ആ വാദത്തെ തള്ളിക്കളഞ്ഞു.
ലഹരി മരുന്നുകളുടെ സ്വഭാവമനുസരിച്ച് 3 മുതൽ 28 ദിവസം വരെ അവ ശരീരത്തിൽ നിലനിൽക്കും. അതിനാൽ ഈ ദിവസങ്ങളിൽ ടെസ്റ്റുകളും മറ്റും ചെയ്താൽ ലഹരിമരുന്ന് സാന്നിധ്യം നമുക്ക് എളുപ്പം കണ്ടെത്താനാകും. ലഹരി ഉപയോഗത്തിന് യു.എ.ഇ.യിൽ കഠിനതടവും നാടുകടത്തലുമടക്കം വലിയ ശിക്ഷാരീതികളാണ് ഉള്ളത്.
Tags:
INTERNATIONAL