Trending

യോഗ ദിനവും, സംഗീത ദിനവും ആചരിച്ചു

പൂനൂർ: പൂനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, സ്കൂൾ കലാകേന്ദ്ര എന്നിവയുടെ നേതൃത്വത്തിൽ എസ്.പി സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനവും ആചരിച്ചു.

പി ടി എ പ്രസിഡന്റും ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധിയുമായ ഖൈറുന്നിസ റഹീം അധ്യക്ഷയായി. ഹെഡ്മിസ്ട്രസ്സ് കെ പി സലില  ഉദ്ഘാടനം ചെയ്തു. എം. പി. ടി എ പ്രസിഡന്റും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്  മെമ്പറുമായ പി.സാജിത, എ വി മുഹമ്മദ്‌, കെ അബ്ദുസലീം, കെ മുബീന, വി അബ്ദുസ്സലിം, എ പി ജാഫർ സാദിഖ് എന്നിവർ ആശംസകൾ നേർന്നു. വി

.എച്ച് അബ്ദുൾ സലാം സ്വാഗതവും കെ.എം സരിമ  നന്ദിയും പറഞ്ഞു. തുടർന്ന് യോഗ അധ്യാപിക ധനിഷയുടെ നേതൃത്വത്തിൽ യോഗ ക്ലാസ്സും സംഗീത വിരുന്നും സംഘടിപ്പിച്ചു.
Previous Post Next Post
3/TECH/col-right