Trending

ഡോക്ടർമാരില്ല;താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രസവവാർഡ് അടച്ചു പൂട്ടി.

താമരശ്ശേരി: മലയോര ജനതക്ക് ഏക ആശ്രയമായ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെ പ്രസവവാർഡ് അടച്ചു പൂട്ടി.ആശുപത്രിയിൽ ഉണ്ടായിരുന മൂന്ന് ഗൈനക്കോളജി ഡോക്ടർമാരേയും ഒരേ സമയം സ്ഥലം മാറ്റിയത് കാരണമാണ് ഗർഭിണികൾ വലയുന്നത്.

പ്രതിമാസം ശരാശരി 150 പ്രസവങ്ങളാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ഗൈനക്കോളജി ഡോക്ടർമാരില്ല.ഇതു കാരണം പ്രസവവേദനയുമായി എത്തുന്നവർ മെഡിക്കൽ കോളേജ് ആശുപത്രിയും, മറ്റു സ്വകാര്യ ആശുപത്രികളും ആശ്രയിക്കുകയാണ്.

നിത്യ ജോലിക്കാരയ പാവപ്പെട്ട ജനങ്ങൾ വസിക്കുന്ന മലയോര മേഖലയിലെ ജനങ്ങൾ ഏറെ ക്ലേശമാണ് നിലവിൽ അനുഭവിക്കുന്നത്. സ്ഥലം മാറിപ്പോയവർക്ക് പകരമായി ഡോക്ടർമാർ എന്നെത്തുമെന്ന് ഒരു നിശ്ചയവുമില്ല.
Previous Post Next Post
3/TECH/col-right