കൊടുവള്ളി:കിഴക്കോത്ത് കച്ചേരിമുക്കിലെ വളര പഴക്കം ചെന്ന തറവാടുകളിലൊന്നായ കൂട്ടാക്കിൽ കുടുംബ സംഗമം ഈസ്റ്റ് കിഴക്കോത്ത് അൽഫിത്റ ഓഡിറ്റോറിയത്തിൽ വെച്ച് കൂട്ടാക്കിൽ ആലിയുടെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് ഓർഫനേജസ് ആന്റ് ആദർ ചാരിറ്റബ്ൾ ഹോംസ് കൺട്രോൾ ബോർഡ് മെമ്പർ നസീമജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ വി.കെ.അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ അർഷദ് കിഴക്കോത്ത്, ജാസിൽ കൂട്ടാക്കിൽ ഹനീഫ മാസ്റ്റർ കോരങ്ങാട്, ഇസ്മായിൽ കൂട്ടാക്കിൽ, ജമാലുദ്ദീൻ എൻ.പി, ഷൗക്കത്ത് അലി കൂട്ടാക്കിൽ, കബീർ കൂട്ടാക്കിൽ, സാലി കുയ്യപ്പറ്റ, ഫൈസൽ മൂന മണ്ണിൽ, ലത്തീഫ് പന്നൂർ, മുഹസിൻ പടിഞ്ഞാറക്കണ്ടിയിൽ, സാദിഖ മീത്തൽ വേറോൽ എന്നിവർ പ്രസംഗിച്ചു. ഹാപ്പി ഫാമിലി എന്ന വിഷയത്തിൽ ഡോ. അബ്ദുള്ളക്കുട്ടി ക്ലാസടുത്തു.
ചാലിൽ അമ്മതാലി, ഉമ്മാച്ചു ഉമ്മ എന്നിവരുടെ മക്കളായ കൂട്ടാക്കിൽ അമ്മദ് കോയ , അവരുടെ ഭാര്യ ആമിന ഉമ്മ , കൂട്ടാക്കിൽ മോയിൻ കുട്ടി, അവരുടെ ഭാര്യ ആയിശ ഉമ്മ എന്നിവരുടെ മക്കൾ പരമ്പരയിൽ പെട്ട 140 ആളുകൾ സംഗമത്തിൽ പങ്കെടുത്തു.
കുടുബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെ കലാപ്രകടനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
Tags:
KODUVALLY