Trending

വായനോത്സവത്തിന് തുടക്കം കുറിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വായനോത്സവം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സലില കെ.പി ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി പ്രസിഡന്റും സാഹിത്യകാരനുമായ വി.കെ. സതീശൻ മാസ്റ്റർ വായന ദിന സന്ദേശം നൽകി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

വി അബ്ദുൾ സലിം അധ്യക്ഷനായി. എ വി മുഹമ്മദ്, കെ അബ്ദുസലിം, കെ മുബീന കെ എന്നിവർ ആശംസകളറിയിച്ചു. ടി.പി. അജയൻ, സ്വാഗതവും ഷിജിന പോൾ നന്ദിയും  രേഖപ്പെടുത്തി. വായന ദിന പ്രതിജ്ഞയും കുട്ടികളുടെ കലാ പരിപാടികളും ചടങ്ങിനെ സമ്പന്നമാക്കി.
Previous Post Next Post
3/TECH/col-right