താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ മൂന്ന് ഗൈനക് ഡോക്ടർമാർ ഒരുമിച്ച് സ്ഥലം മാറിപോയത് കാരണം ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം നാളത്തോടെ ഉണ്ടാവുമെന്ന് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഉറപ്പ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി സുനീർ, മെമ്പർമാരായ എ കെ കൗസർ, സെലീന സിദ്ദീഖ് അലി എന്നിവയാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:
HEALTH