പൂനൂർ: പൂനൂർ ജി.എം.എൽ.പി സ്കൂളിൽ വായന വാരാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ കെ.ജി.ഷീജടീച്ചർ നിർവഹിച്ചു. വായനദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പുസ്തക പ്രദർശനവും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചിരുന്നു.
യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് റിയാസ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.മുൻ ഹെഡ്മാസ്റ്റർ എം.കെ.അബ്ദുറഹിമാൻ,സീനിയർ അസിസ്റ്റൻറ് യു.കെ.ഇസ്മായിൽ,അഷ്‌റഫ്.എ.പി,രഞ്ജിത്ത്.പി,ഷൈമഎ.പി എന്നിവർ ആശംസകൾ നേർന്നു.
ഹെഡ് മാസ്റ്റർ എൻ.കെ.മുഹമ്മദ് സ്വാഗതവും, സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.
Tags:
EDUCATION