കൊടുവള്ളി: വലിയപറമ്പ എ എം യു പി സ്കൂളിൽ വായന വാരാഘോഷം പ്രധാന അധ്യാപകൻ അബ്ദുസ്സലാം മാസ്റ്ററുടെ അധ്യക്ഷതയിൽ
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഈയടുത്ത് പുറത്തിറക്കിയ (പാണൻ കവലയിലെ മനുഷ്യർ )എന്ന നോവൽ രചന നടത്തിയ യുവ നോവലിസ്റ്റും മധുരൈ കലാശലിംഗം യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസറുമായ അമൽ ജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് സ്കൂൾ മലയാളം ക്ലബ്ബ് അംഗങ്ങളുമായി അഭിമുഖം നടത്തി.പരിപാടിയിൽ വി.ടി ശരീഫ് മാസ്റ്റർ,ഷഹബാസ് മാസ്റ്റർ,ഹസ്ന ടീച്ചർ സംസാരിച്ചു.ഫസൽ മാസ്റ്റർ സ്വാഗതവും,റംല ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
EDUCATION