എളേറ്റിൽ : എളേറ്റിൽ ജി.എം യുപി സ്കൂൾ വായന വാരത്തിന് വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. വായനദിന പ്രത്യേക അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കമായി. ജനുവരി 19 ന് ജൻമദിനം ആഘോഷിക്കുന്ന കുട്ടികൾ അവരുടെ ജന്മദിന സമ്മാനമായി ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തങ്ങൾ സംഭാവന ചെയ്തു.
പി എൻ പണിക്കർ അനുസ്മരണ പരിപാടിയിൽ സ്കൂളിലെ പൂർവ്വ അധ്യാപകൻ ടി.എ. ആലിക്കോയ മാസ്റ്റർ മുഖ്യാതിഥിയായി . ഹെഡ് മാസ്ററർ അനിൽകുമാർ അധ്യക്ഷനായ പരിപാടിയിൽ അധ്യാപകരായ എം.ടി സലീം, എൻപി മുഹമ്മദ്, പി.കെ റംല, ഫാരിദ, സുമയ്യ എന്നിവർ സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ മനോഹരമായ അക്ഷര വൃക്ഷം അധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കി.
വായനദിന സ്പഷ്യൽ ഇൻട്രാ മ്യൂറൽ ക്വിസ്, പുസ്തകപരിചയം, പതിപ്പ് നിർമ്മാണം, തെരുവ് നാടകം , ലൈബ്രറി വികസനം, അമ്മമാർക്കുള്ള കഥാരചന തുടങ്ങി വിവിധ പരിപാടികളാണ് ഒരാഴ്ച നീളെ നടത്താൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
Tags:
EDUCATION