പൂനൂർ: പഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടി സജീവമായി പങ്കെടുപ്പിക്കുന്നതിനുതകുന്ന വിധത്തിൽ പൂനൂർ ജി എം എൽ പി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
`കുഞ്ഞുങ്ങൾക്കായി` എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാല പി.ടി.എ വൈസ് പ്രസിഡന്റ് അഫ്സൽ കോളിക്കലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സി. പി കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അഷ്റഫ്എ.പി, സൈനുൽ ആബിദ്, രഞ്ജിത്ത്, നിഷ മോൾ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ എൻ.കെ. മുഹമ്മദ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഇസ്മായിൽ യു.കെ നന്ദിയും പറഞ്ഞു.
Tags:
EDUCATION