കോഴിക്കോട് : ബാലുശേരിയിൽ സ്‌കൂട്ടർ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.താമരശേരി കോരങ്ങാട് വട്ടക്കൊരു സ്വദേശി അഖിലാണ് (32) മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ രാവിലെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരില്‍ വെച്ചായിരുന്നു അപകടം. അപകടത്തിൽ വിഷ്ണു പ്രിയയ്ക്കും പരിക്കേറ്റു. വിഷ്ണുപ്രിയ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഡിവൈഎഫ്ഐ താമരശ്ശേരി വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും, സിപിഐ എം വട്ടക്കൊരു ബ്രാഞ്ച് അംഗവുമാണ് മരിച്ച അഖിൽ.
Tags:
OBITUARY