ബൈക്കപകടത്തില്‍ മരിച്ച താമരശ്ശേരി സ്വദേശിയായ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു യൂണിറ്റ് ഡിവൈഎഫ്ഐ സെക്രട്ടറി അഖിലിന്റെ ഭാര്യ വിഷ്ണുപ്രിയ ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ചൊവ്വാഴ്ചയാണ് ബാലുശ്ശേരി കോക്കല്ലൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിച്ചത്. ഇന്നലെ പുലര്‍ച്ചെ അഖില്‍ മരണത്തിന് കീഴടങ്ങി. അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് ഇന്നലെ രാത്രി ഒന്‍പതരയോടെ വിഷ്ണുപ്രിയയും മരണത്തിന് കീഴടങ്ങിയത്.
Tags:
OBITUARY