Trending

പേവിഷ പ്രതിരോധ വാക്സിൻ സൗജന്യം തുടരണമെന്ന പരാതിയിന്മേൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

കോഴിക്കോട്: ഇപ്പോൾ  സൗജന്യമായി നൽകി വരുന്ന പേവിഷ പ്രതിരോധ വാക്സിൻ കുത്തിവയ്പ്പ് ബി.പി.എൽ കാർഡുടമകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് തടയണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സർക്കാരിൽ നിന്നും വിശദീകരണം തേടി.  

ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.  ജൂലൈയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.  

ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മങ്ങാട് സ്വദേശി ചന്ദ്രൻ ഇയ്യാട് സമർപ്പിച്ച പരാതിയിലാണ് നടപടി. നിലവിലുള്ളതു പോലെ എല്ലാവർക്കും വാക്സിൻ  സൗജന്യമായി നൽകണമെന്നാണ് ആവശ്യം.

Previous Post Next Post
3/TECH/col-right