പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും ഡൈനിങ് ഹാളും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സാജിത, ഗ്രാമപഞ്ചായത്ത് അംഗം ആനിസ ചക്കിട്ടകണ്ടി, ഗഫൂർ ഇയ്യാട് എന്നിവർ ആശംസകൾ നേർന്നു. പിടിഎ പ്രസിഡൻ്റ് ഖൈറുന്നിസ റഹീം സ്വാഗതവും പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി നന്ദിയും പറഞ്ഞു.
Tags:
EDUCATION